Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

January 9, 2011

ലോക സാമ്പത്തിക അസ്ഥിരതക്ക് പരിഹാരം പലിശ മുക്ത സമ്പത് വ്യവസ്ഥിതി: കാന്തപുരം

മര്‍കസ് നഗര്‍ (കാരന്തൂര്‍): മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് രാഷ്ട്രീയത്തോടുള്ള ഇസ്‌ലാമിന്റെ സമീപനവും നയനിലപാടുകളെന്നും ധാര്‍മിക മൂല്യത്തെ നിരാകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും നീതിയും നിയമവും കാത്തു സൂക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ പ്രതിജ്ഞാബദ്ധരാവണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസ് 33-ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നാനോന്മുഖ വികസനത്തിനും പുരോഗതിക്കും രാഷ്ട്രീയമായ മുന്നേറ്റങ്ങള്‍ അനിവാര്യമാണെങ്കിലും ഇതിന്റെ പേരില്‍ രാഷ്ട്രീയ പകപോക്കലും വര്‍ഗ്ഗീയ ധ്രുവീകരണവും ആശ്വാസ്യകരമല്ല.




രാഷ്ട്രത്തിന്റെ ദേശീയ അഖണ്ഡതക്ക് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും പൊതു പ്രവര്‍ത്തകരും സാംസ്‌കാരിക നേതൃനിരയിലുള്ളവരും മാറി നില്‍ക്കണം. വിധ്വംസക വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക മുഖം നല്‍കി ന്യായീകരിക്കാനുള്ള ഏതു ശ്രമങ്ങളും അപലപനീയവും രാജ്യത്തിന്റെ അഖണ്ഡതക്ക് നേരയുള്ള കയ്യേറ്റവുമാണ്. അറിവ് മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തണം. അത് അരാജകത്വത്തിന് വഴിവെക്കുന്നതാവരുത്. ഗവേഷണ രംഗത്തുണ്ടാകുന്ന ഗുണഫലങ്ങള്‍ മനുഷ്യന്റെ ജീവിത പുരോഗതിക്ക് വേണ്ടിയായിരിക്കണം. നാശത്തിനാവരുത്. ജനിതക വിത്തും എന്‍ഡോ സല്‍ഫാനും പോലെയുള്ളവ സര്‍വ്വനാശത്തിനു വഴിവെക്കുന്ന കണ്ടുപിടിത്തങ്ങളാണ്. മനുഷ്യ സമൂഹത്തെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് ഭരണ കൂടങ്ങള്‍ പ്രോത്സാഹനം നല്‍കരുത്. ഇവയെ മനസ്സാക്ഷിയുള്ളവര്‍ നിരാകരിക്കണം. ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുകയും മതന്യൂന പക്ഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചില തത്പരകക്ഷികള്‍ ആയുധമാക്കുകയും ചെയ്ത സ്‌ഫോടനങ്ങളുടെ നിജസ്ഥിതിയും ഉറവിടങ്ങളും പുറത്തുവന്ന സ്ഥിതിക്ക് രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളേയും പുനരന്വേഷണത്തിന് വിധേയമാക്കണം. ഇതിന്റെ പേരില്‍ പീഢിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണം.



ജനങ്ങളെയും രാജ്യത്തെയും ഭരിക്കാനുള്ള ആഗ്രഹം പോലെത്തന്നെ അവരെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാനുള്ള അഭിവാഞ്ഛയും അധികാരത്തിലേറുന്നവര്‍ക്കുണ്ടാവണം. സമൂഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനും പരിരക്ഷിക്കാനും ധാര്‍മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിക്കുകയുള്ളു. ഈയൊരു ലക്ഷ്യ സാക്ഷാത്കാരത്തിനാണ് മര്‍കസ് നിലകൊള്ളുന്നത്. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് മര്‍കസ് കാഴ്ചവെക്കുന്നത്. മര്‍കസും സുന്നി പ്രസ്ഥാപവിത്രതയോടെ കാത്തു സൂക്ഷിച്ച കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുന്നു. ആധുനിക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഇതിനിടയിലും നിലവിലുള്ള വിവാഹ പ്രായപരിധി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി കേള്‍ക്കുന്നു. ഇത് ലൈംഗിക അരാജകത്വവും അനുബന്ധമായ കുറ്റകൃത്യങ്ങളും പെരുകാന്‍ കാരണമാവും. ഇത്തരം തലതിരിഞ്ഞ നിലപാടുകളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം. ഈജിപ്ത് ഗ്രാന്റ് മുഫ്തി ഡോ. അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മക്കയിലെ വിഖ്യാത പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ സനദ്ദാനം നിര്‍വഹിച്ചു. ഡോ: ഉമര്‍ ഖത്തീബ് (ദുബൈ ഔഖാഫ്), അബൂദാബിയിലെ വേള്‍ഡ് ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് ഡോ. അഹ്മദ് അല്‍ ഖസ്‌റജി, സമസ്ത സെക്രട്ടറി കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എസ്.വൈ. എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്‌റാഹീം, സയ്യിദ് അബ്ദുല്‍ ഖാദിര്‍ (ഇ.ടി.എ ഗ്രൂപ്പ്, ദുബൈ) പ്രസംഗിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.പി മൂസഹാജി നന്ദിയും പറഞ്ഞു.

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com