Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
May 22, 2011
40 കോടിയുടെ പള്ളിയുണ്ടാക്കാന്‍ പോകുന്നതു കണ്ട് ആരും ബേജാറാകേണ്ടെന്ന് കാന്തപുരം
കോഴിക്കോട്: 40 കോടിയുടെ പള്ളിയുണ്ടാക്കാന്‍ പോകുന്നതു കണ്ട് ആരും ബേജാറാകേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ബേജാറുള്ളവര്‍ 80 കോടിയുടെ പള്ളിയുണ്ടാക്കിക്കോ. കേരളത്തിനകത്തും പുറത്തും ആയിരത്തിലധികം പള്ളിയുണ്ടാക്കിയവരാണ് ഞങ്ങള്‍. പള്ളിയുണ്ടാക്കാനുള്ള നിയമം നന്നായി മനഃപാഠമാക്കിയവരാണ്. വലിയ പള്ളിയുണ്ടാക്കാന്‍ ഞങ്ങളെ ആരും പഠിപ്പിക്കേണ്ട -സുന്നി കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയിടത്തുപാലത്ത് സംഘടിപ്പിച്ച സുന്നി ആദര്‍ശസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. മുഹമ്മദ് നബിയുടെ ജീവിതമാതൃക സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. തിരുശേഷിപ്പുകള്‍ക്ക് മഹത്വവും പുണ്യവുമുണ്ട്. സാധാരണ മനുഷ്യരുടേതില്‍നിന്ന് വ്യത്യസ്തമായി നബിയുടെ മുടി അദ്ദേഹത്തിന്റെ മരണശേഷവും വളരുന്നുണ്ട്. നബിയുടെ മുടിയില്‍ ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നു. തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി മാത്രമല്ല വലിയ പള്ളിയുണ്ടാക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. തിരുകേശത്തിന്റെ പവിത്രത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. മര്‍കസില്‍ സൂക്ഷിച്ച തിരുകേശത്തിന്റെ ആധികാരികത മനസ്സിലാക്കാന്‍ ഇതിനെ എതിര്‍ക്കുന്നവരെയും കൂട്ടി യു.എ.ഇയിലെ ഡോ. ശൈഖ് അഹമ്മദ് ഖസ്‌റജിയുടെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. വിമാന ടിക്കറ്റ് ഞങ്ങളെടുത്തോളാം. ആധികാരികത ബോധ്യപ്പെട്ടാല്‍ സ്വീകരിക്കാം. അല്ലെങ്കില്‍ തള്ളിക്കളയാം -കാന്തപുരം വെല്ലുവിളിച്ചു.
Subscribe to:
Post Comments (Atom)

markaz the islamic accadami
ASSIANET NEWS

No comments:
Post a Comment