Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

May 19, 2011

"" ശഅ്്റ് മുബാറക് മസ്ജിദ്: എനിക്കും ഒരു കൂപ്പണ്‍ ""

ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കേരളത്തില്‍ കോഴിക്കോട്ട് നിര്‍മിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നാല്‍പത് കോടിരൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മസ്ജിദ് നിര്‍മിച്ചവന് അല്ലാഹു സ്വര്‍ഗത്തില്‍ ഭവനം പണിതു കഴിഞ്ഞുവെന്നാണ് പ്രവാചകരുടെ ഉദ്ബോധനം. മസ്ജിദ് പരിപാലനം വിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അന്ത്യനാളില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗത്തില്‍ ഒന്ന് ഹ്യദയം മസ്ജിദുമായി ബന്ധമുളളവനാണെന്ന് ഹദീസില്‍ വ്യക്തമാക്കുന്നു. ശഅ്റ് മുബാറക് മസ്ജിദ് എന്നാണ് ഇത് അറിയപ്പെടുക. ശഅ്റ് മുബാറകുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരുടെ സൌകര്യവും കൂടി ഇങ്ങനെ ഒരു മസ്ജിദ് സംവിധാനിക്കുന്നതിന്റെ പിന്നിലുണ്ട് . ഈ മസ്ജിദ് കേരളത്തിന്റെ പ്രശസ്തിക്ക് മാറ്റ് കൂട്ടും, ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം പിടിക്കും, ലോകത്തെങ്ങുമുള്ള വിശ്വാസികളെ ആകര്‍ശിക്കും. മസ്ജിദിന് കണക്കിലധികം പ്രചാരം ഇപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു. വിവാദങ്ങളാണ് പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചത്.


വിശ്വാസിക്ക് ശഅ്റ് മുബാറകിനെ നിഷേധിക്കാനോ അവഗണിക്കാനോ പഴുതില്ല. ഈജിപ്ത് ഗ്രാന്റ് മുഫ്തി അലി ജുമുഅ, ശൈഖ് സ്വബാഹ് രിഫാഈ, ഉമര്‍ അബ്ദുല്ലാ കാമില്‍ തുടങ്ങി നിരവധി ലോക പ്രശസ്ത പണ്ഡിതന്മാരുടെ അംഗീകാരത്തോടെ ബഹു: പാണക്കാട് ശിഹാബ് തങ്ങളുടെ കുടുംബ സുഹൃത്ത്, യു എ ഇയിലെ വഖ്ഫ് മന്ത്രിയുടെ മകന്‍ അഹ്മദ് ഖസ്റജി അന്തര്‍ ദേശീയ വിതാനമുള്ള ശൈഖുനാ കാന്തപുരം ഉസ്താദിന് മര്‍കസ് സമ്മേളന നഗരിയില്‍ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബസ്സാം മുഹമ്മദ് ബാറൂദ് എന്ന ലോക പണ്ഡിതന്റെ സാക്ഷിപത്രത്തോടെ നല്‍കിയ ശഅറ് മുബാറകിനെ ചോദ്യം ചെയ്യാന്‍ വിശ്വാസിക്ക് സാധിക്കുമോ? ഇത് ചോദ്യം ചെയ്യുന്നതും നിഷേധിക്കുന്നതും ധാരാളം ആദരണീയരെ അവഗണിക്കലും തരം താഴ്ത്തലുമാകില്ലേ? നിഷേധിച്ചാല്‍ അല്ലാഹുവിന്റെ മുന്നില്‍ നാം രക്ഷപ്പെടുമോ? ചിലര്‍ സനദ് ചോദിക്കുന്നു. ഏതെങ്കിലും തങ്ങളെയോ മറ്റു വ്യക്തിളെയോ കിതാബുകളെയോ ഹദീസുകളെയോ ആദരിക്കുന്നത് സനദ് നേരില്‍ കണ്ടു കൊണ്ടാണോ? സനദ് കാണാതെ ഹദീസുകളെ ആദരിക്കാന്‍ പാടില്ലെന്നാണോ? എന്നാല്‍ ശഅ്റ് മുബാറക്കിന്റെ സനദ് ബോധ്യപ്പെടുത്താന്‍ നേതാക്കന്മാര്‍ സന്നദ്ധരാവുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുമുണ്ട്, വിവാദങ്ങള്‍ പലതും അസൂയയുടെ പ്രതിഫലനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. മര്‍കസില്‍ ശഅ്റ് മുബാറക് എത്തിച്ചേര്‍ന്നിട്ട് വര്‍ഷങ്ങളായി. മസ്ജിദ് പ്രഖ്യാപനമാണ് അസൂയലുക്കളെ ഈ രൂപത്തില്‍ പ്രകോപിപ്പിച്ചത്.
ഈ ചരിത്ര ദൌത്യത്തിന് നേതൃത്വം നല്‍കുന്നത് കാന്തപുരം ഉസ്താദാണ്. ഉസ്താദ് ആദ്യമായല്ല മസ്ജിദ് നിര്‍മിക്കുന്നത്. കേരളത്തിലും മറ്റ് സ്റ്റേറ്റുകളിലും വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് മസ്ജിദുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവിടുന്ന് നേതൃത്വം നല്‍കുന്നു. കേരളത്തില്‍ തന്നെ കോഴിക്കോട് വടകര തുടങ്ങിയ ടൌണുകളില്‍ ഉസ്താദ് നിര്‍മിച്ച മസ്ജിദുകളാണ് വിശ്വാസികള്‍ ആശ്രയിക്കുന്നത്. ഉസ്താദിന്റെ പച്ച മാംസം ഭുജിക്കുന്നവര്‍പോലും അതിന്റെ ഗുണം അനുഭവക്കുന്നുവെന്നത് അനിഷേധ്യമാണ്. കണ്ണിയത്തുസ്താദും ഇകെ ഉസ്താദും നേതൃത്വം നല്‍കിയിരുന്ന സമസ്ത ഉസ്താദിന്റ കരം പരിശുദ്ധമാണെന്ന് പരസ്യമായി സമുദായത്തോട് പ്രഖ്യാപിച്ചിരുന്നു. ആ കരങ്ങളാണ് മസ്ജിദ് നിര്‍മ്മാണത്തിന് പിന്നില്‍.

ആയിരം രൂപ വീതം കലക്ഷന്‍ നടത്തിയാണ് നാല്‍പത് കോടി സംഭരിക്കുന്നത് എളുപ്പവഴികള്‍ പലതും മുന്നിലിരിക്കെ സാഹസികവും ശ്രമകരവുമായ വഴി തേടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്കും ആയിരം രൂപയെങ്കിലും നല്‍കി ചരിത്രദൌത്യമായ ഈ ഐതിഹാസികതയില്‍ പങ്കാളിയാകാമല്ലോ. എന്റെ മസ്ജിദെന്ന് എനിക്കും അഭിമാനിക്കാമല്ലോ. ഉസ്താദ് നിര്‍മ്മിച്ച മസ്ജിദൊന്നും ആളൊഴിഞ്ഞ മസ്ജിദല്ല, ജനനിബിഡമാണ്, ഈ മസ്ജിദും ആരാധനകളാല്‍ ധന്യമാകും വരും തലമുറക്ക് അതിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനുമാകും. നാം ഈ ലോകത്ത് നിന്ന് വിട പറഞ്ഞാലും ഇത് നമുക്ക് ഉപകാരം ചെയ്യുന്ന നിലച്ചുപോകാത്ത സ്വദഖയാകും. മസ്ജിദ് നിര്‍മ്മാണം എന്നതിന്റെ പുറമെ പ്രവാചകരോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രകടനവുമാണ്. മാത്രമല്ല നാല്‍പത് കോടിയില്‍ വലിയ ശതമാനം പാവപ്പെട്ട തൊഴിലാളികളിലേക്ക് വികേμീകരിക്കപ്പെടും. ഒരര്‍ത്ഥത്തിലും ഞാന്‍ നല്‍കുന്ന സംഖ്യ പാഴായിപ്പോകില്ലെന്ന ദൃഢവിശ്വാസം എനിക്കുണ്ട്.

ഞാന്‍ നല്‍കിയില്ലെങ്കിലും മസ്ജിദ് എല്ലാ പ്രൌഡിയോടെയും ഉയര്‍ന്ന് വരുമെന്ന് എനിക്ക് അറിയാം പക്ഷെ എന്റെ പങ്കാളിത്തം എന്റെ ആവശ്യമാണ് എന്റെ ദൌത്യമാണ്. എനിക്കും കുടുംബത്തിനും ഇതിന്റെ പങ്കാളിത്തം നിര്‍ബന്ധമുണ്ട്. ഞാന്‍ ആദരിക്കുന്ന ധാരാളം സാദാത്തുക്കളും ഉലമാക്കളും ഇതിനകം സംഭാവന നല്‍കിയിട്ടുണ്ട്. ഉസ്താദ്, അങ്ങ് എനിക്കും ഒരു കൂപ്പണ്‍ നല്‍കി ഈ ചരിത്ര ദൌത്യത്തില്‍ എന്നെയും പങ്കാളിയാക്കൂ. അവിടുത്തേക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ.

സാദരം, സസ്നേഹം,

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com