ലോക ഗുരുവിന്‍റെ ജന്‍മ ദിനത്തിന് സാന്നിദ്ധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേഷമുയര്‍ത്തുന്നത്.എങ്ങനെ സന്തോഷിക്കാതിരിക്കും..?
ഹബീബേ.........
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ഷമായിട്ടാണല്ലോ അവിടന്ന് കടന്ന് വന്നത്.പിറന്നു വീഴുമ്പോള്‍ കുടുമ്പത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ അവിടത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ...?
എങ്കിലും മലക്കുകളുടെ സാന്നിദ്ധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപ്പിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി....അതെ..അത്ഭുതങ്ങള്‍ ഏറെ കാണിച്ചു അല്ലാഹു സൃഷ്ടികലക്ക് മുമ്പില്‍ അവിടുത്തെ ജന്മദിനം ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു....
സ്നേഹ റസൂലേ...
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്സ്വഭാവവും ശീലമാക്കിയതു കൊണ്ടാണല്ലോ അറേബ്യന്‍ ജനത "അല്‍ അമീന്‍ " എന്ന് അങ്ങയെ വിളിച്ചത്.ആറ് വയസ്സായപ്പോഴേക്കും പൊന്നു മോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാത്സല്യ മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക് പറന്നില്ലേ...പേരമക്കള്‍ ഏറെ ഉണ്ടായിട്ടും തീര്‍ത്തും അനാഥനായ അങ്ങയോടായിരുന്നല്ലോ വല്യുപ്പാക്ക് കൂടുതല്‍ സ്നേഹവും താല്‍പര്യവും..എല്ലാം അങ്ങയുടെ പ്രവാജകത്വത്തെ ഉള്ളില്‍ കണ്ടു കൊണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
സത്യ ദൂതരെ.....
പ്രശ്നങ്ങള്‍ക്ക് പരിഹാര കേന്ദ്രമായി പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്കു അഭയമായി മാര്‍ദ്ധിതര്‍ക്ക് രക്ഷകനായി പിരന്നമണ്ണില്‍ കഴിയുമ്പോഴും സംസ്കാര ശൂന്യരായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ വേദനിച്ചതും ആ ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്നു നാഥനോട്
തേടിയതും ആ ദുശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞങ്ങള്‍ ഓര്‍ക്കുന്നു
മുത്തു മുത്തു നബിയെ ...
നാല്‍പത് വയസ്സ് തികഞ്ഞപ്പോള്‍ ജിബരീലിന്റെ വരവും വലിയൊരു ദൌത്യം അങ്ങയെ ഏല്പിച്ചതും ആ ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തീകരണത്തിനു സാദ്യമാകുമോ എന്ന ചിന്തയും തുടര്‍ന്ന്‍ പുതപ്പിട്ടു മൂടി ഏകാഗ്രതയും ആത്മവിശ്വാസവും നേടിയെടുത്തതും എല്ലാം ചരിത്രങ്ങള്‍...
അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി കടന്ന് വന്ന ഖദീജാ ബീവി ( റ ) യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല...
യാ റസൂലല്ലാഹ് ...... مرحبا اهلا وسهلا يا شهر ربيع الاول
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
February 18, 2010
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS

thanks
ReplyDelete