ചെങ്കണ്ണ്‍ കണ്ണിനെ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ്.ബാക്ടീരിയ,വൈറസ് തുടങ്ങിയവ വഴിയാണ് ഈ രോഗം പകരുന്നത്.

രോഗാണുബാധയുണ്ടായി രണ്ടു ദിവസത്തിനകം കണ്ണുകള്‍ കലങ്ങുകയും ചുവക്കുകയും ചെയ്യും.കണ്ണിനു ചൊറിച്ചിലും കരടു വീണ പോലുള്ള അനുഭവവും ഉണ്ടാകും കണ്‍പോളകള്‍ക്കു നീര്‍ക്കോള്,പ്രകാശത്തില്‍ നോക്കാന്‍ പ്രയാസം, കണ്‍പോളകളില്‍ പഴുപ്പ് എന്നിവയുണ്ടാകും.ഉണര്‍ന്നെണീക്കുമ്പോള്‍ കണ്‍പോളകള്‍ തമ്മില്‍ ഒട്ടിയിരിക്കും.ചിലപ്പോള്‍ കണ്‍പോളകള്‍ക്കു കൂടുതല്‍ വീക്കവും പോളകള്‍ക്കുള്‍ഭാഗത്തു പാടപോലെ വെളുത്തതടിപ്പും ഉണ്ടാകും. എങ്കിലും ചെങ്കണ്ണ്‍ ഒരു അപകടകരമായ രോഗമല്ല
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
കണ്ണില്‍ കൈ തൊടുകയോ,തിരുമ്മുകയോ ചെയ്യരുത്
ദിവസം മൂന്നുതവണയെങ്കിലും ഇളം ചൂടുവെള്ളത്തില്‍ കണ്ണു കഴുകി വൃത്തിയുള്ള തുണികൊണ്ടു മെല്ലെ ഒപ്പിയെടുക്കുക.
കണ്ണു കെട്ടിവെയ്ക്കരുത്.
പ്രകാശത്തിന്റെ തീവ്രത കണ്ണില്‍ വരുന്നതു തടയാന്‍ കറുത്ത കണ്ണട ധരിക്കുക.
ഡോക്ടറെ കണ്ട് ഉപദേശം തേടുക.
No comments:
Post a Comment