skip to main |
skip to sidebar
അപരിഹാര്യമായ നഷ്ടം ഉള്ളാള്‍ തങ്ങള് : സുന്നത്ത് ജമാഅത്തിന്റെ മുന്‍നിര നേതാക്കളിലപ്രമുഖനെയാണ് സയ്യിദ് ഫസല്‍ ശിഹാബ് അല്‍ ജിഫ്‌രിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് , സുന്നി പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ താങ്ങും തണലുമായി വര്‍ത്തിച്ച ഫസല്‍ ജിഫ്‌രിയുടെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് ഉള്ളാള്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു ,,, സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന മഹാമനീഷിയായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തിലും സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കരുത്തും ധൈര്യവും പകരുന്നതിന് മുമ്പില്‍ നടക്കാന്‍ തന്റേടം കാണിച്ച അതുല്യ വ്യക്തിയായിരുന്നു സയ്യിദ് ഫസല്‍ തങ്ങള്‍. സുന്നി പ്രസ്ഥാനരംഗത്തുണ്ടായ പിളര്‍പ്പിന്റെ സമയത്തും അവിടന്നിങ്ങോട്ട് ഇന്നലെ വരെയും പ്രസ്ഥാനത്തിന് താങ്ങായി അദ്ദേഹം വര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത സേവനങ്ങള്‍ പിന്‍തലമുറക്ക് മാതൃകയാക്കിയാണ് തങ്ങള്‍ വിടപറഞ്ഞതെന്നും കാന്തപുരം പറഞ്ഞു. സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു ........


താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
No comments:
Post a Comment