കോഴിക്കോട്: സുന്നി ഐക്യം യാഥാര്‍ഥ്യമാവാന്‍ സാധ്യമാവുന്ന എല്ലാ വീട്ടുവീഴ്ചയും ചെയ്യുമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വ്യക്തമാക്കി. ഐക്യത്തിന് ആവുന്നത്ര ത്യാഗം ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ സുന്നി ഐക്യത്തിന് മുന്നിട്ടിറങ്ങിയവരാണ്, അതിന് എപ്പോഴും സന്നദ്ധരുമാണ്.
ഐക്യത്തിന് തടസ്സം നില്‍ക്കുന്നതായി പത്രങ്ങളില്‍ കണ്ട കാരണം തികച്ചും ബാലിശവും തെറ്റിദ്ധാരണാജനകവുമാണ് അദ്ദേഹം പറഞ്ഞു. ഈജിപ്ത് മുഫ്തിയെ പട്ടിക്കാട് ജാമിഅ നൂരിയയില്‍ പോവുന്നതില്‍ നിന്ന് തടഞ്ഞു എന്ന ആരോപണം തെറ്റാണ്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന്റെ തുല്യപദവിയിലുള്ള അദ്ദേഹത്തിന്റെ യാത്ര ഷെഡ്യൂള്‍ തയാറാക്കുന്നത് ഇന്ത്യയിലെ ഈജിപ്ഷ്യന്‍ അംബാസഡറാണ്. അതില്‍ മാറ്റം വരുത്താനുള്ള അധികാരവും എംബസിക്കാണ്. ഇതനുസരിച്ച് മര്‍കസില്‍ മൂന്ന് പരിപാടികളാണ് ഷെഡ്യൂള്‍ ചെയ്തത്. ഇവിടെ സമ്മേളനം നടക്കുന്ന അതേ സമയത്ത് ജാമിഅ നൂരിയയില്‍ പോവാനാവില്ലെന്ന് ഞാന്‍ ആലിക്കുട്ടി മുസ്‌ല്യാരോട് പറഞ്ഞിരുന്നു. മുഫ്തിക്ക് കരിപ്പൂരില്‍ നിന്ന് വിമാനത്തില്‍ പോകാന്‍ തക്ക രീതിയില്‍ മര്‍ക്കസ് സമ്മേളനത്തിന്റെ പിറ്റേദിവസം സൗകര്യപ്പെടുത്താമെന്ന് പറഞ്ഞിരുന്നു അതിന് അവര്‍ തയാറായില്ല.
മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമായി എ.പി.വിഭാഗം പണ്ഡിതന്‍മാര്‍ നടത്തിയ പ്രസംഗത്തില്‍ ഐക്യത്തിന് വിരുദ്ധമായ ഒരു പരാമര്‍ശവുമില്ല. തന്റെ പ്രസംഗത്തിലും അഭിമുഖത്തിലും അത്തരം പരാമര്‍ശമങ്ങളുണ്ടായിട്ടില്ല. ഇ.കെ. യുടെ ഖബറിടത്തില്‍ സിയാറത്ത് സന്ദര്‍ശനം നടത്തിയില്ല എന്ന് പറയുന്നത് സിയാറത്തിനെക്കുറിച്ച് അറിയാത്തവരാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് തുടങ്ങിയ ഐക്യശ്രമങ്ങള്‍ പുരോഗമിച്ച് വരികയായിരുന്നു. അത് ഉണ്ടാകുമെന്ന് പ്രതീക്ഷയിലെത്തിയപ്പോഴാണ് ഐക്യത്തെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രസ്താവനയുണ്ടായത്.മര്‍കസ് സമ്മേളനത്തില്‍ മുമ്പ് വരാത്ത പലരും വന്നതും ഐക്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു. ഐക്യം സാധ്യമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പത്രസമ്മേളനത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി,വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും പങ്കെടുത്തു.
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
January 12, 2011
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS

No comments:
Post a Comment