ഖാമറുല്‍ ഉലാമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
മുത്ത് നബിയോടുള്ള ഇഷ്ഖാണ് വിജയത്തിന്റെ നിദാനം സ്വഹബാത്തടക്കമുള്ള മഹാന്‍മാര്‍ ഉന്നത സ്ഥാനങ്ങളിലെത്തിയത് ഇഷ്ഖിലൂടെയയിരിന്നു. സത്യവിശ്വാസിയുടെ ഈമനിനു പ്രഭ പകരുന്നത് പ്രവാചക പ്രേമമാണ്. ഒന്നാം ഖലീഫ സയ്യിദുനാ സിദ്ധീഖുല്‍ അക്ബര്‍ ആണല്ലോ തിരുനബിക്ക് ശേഷം ഏറ്റവും ശ്രേഷ്ടതയുള്ള വെക്തിത്വം. ഇഷ്ഖായിരിന്നു ഈ മഹത്വത്തിന്റെ നിമിത്തം.
ഇഷ്ഖ് കൊണ്ട് വിജയം വരിച്ച മഹാന്മാരില്‍ പ്രമുഖനായിരിന്നു മര്‍ഹൂം അല്‍ ഉസ്താദ് കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. സ്വലത്തിലും ദിക്റിലും പ്രവാചക പ്രകീര്‍ത്തനങ്ങളിലും വിലയിച്ചതയിരിന്നു ആ ജീവിതം. അന്ത്യ നിമിഷം വരെ ആ നില തുടര്‍ന്നു.
വഫാത്തിന്റെ തലേ ദിവസം എന്നെ കണ്ടപ്പോള്‍ മന്ത്രിക്കാനവശ്യപ്പെട്ടു. എന്‍റെ കയ്യില്‍ അസ്മാഉല്‍ ബദ്റിന്റെ കിതാബുണ്ടയിരിന്നു. അസ്മാഉല്‍ ബദ്ര്‍ ചൊല്ലി ഓരോ പേര് ഉച്ചരിക്കുമ്പോഴും ശരീരത്തില്‍ കാറ്റ് തട്ടും വിധം ഞാന്‍ മന്ത്രിച്ചു. യാത്ര പറയുമ്പോള്‍ എന്നോട് പറഞ്ഞു. "നബി (സ) ഉള്‍ക്കൊള്ളുന്ന അസ്ഹാബുല്‍ ബദ്ര്‍ നമ്മെ രക്ഷാപ്പെടുത്തും".
തിരുനബിയോടുള്ള സ്നേഹബന്ധം സുദൃഡമായാല്‍ അതിന്റെ അനുരണനങ്ങള്‍ ജീവിതത്തില്‍ പ്രകടമാവും. ഒരിക്കല്‍ ഉസ്താദ് മദീനയില്‍ ഒരു റൂമില്‍ വിശ്രമിക്കുകയയിരിന്നു. എല്ലാ വരും സിയാറത്തിനു പോയിട്ടുണ്ട്. പെട്ടെന്നൊരു ചട്ടം. മുത്ത് നബി വിളിക്കുന്നു എന്ന് പറഞ്ഞു റൌളയുടെ പരിസരത്തേക്ക് നീങ്ങി. അവിടെ ഞാനുണ്ടയിരിന്നു "നിങ്ങളെന്തേ എന്‍റെ കാര്യം പറയാഞ്ഞത്" എന്നെ എന്നോട് അവലാതിപ്പെട്ടു. അങ്ങനെ ഞങ്ങള്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചു.
പ്രസ്ഥാന പ്രതിസന്ധി ഘട്ടങ്ങളിലോക്കെയും എല്ലാവര്‍ക്കും താങ്ങും തണലുമായിരുന്നു. പ്രമാദമായ ഒരു കേസിന്‍റെ പേരില്‍ ശത്രുക്കള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ സമയത്ത് സാദാത്തുക്കളെയും പണ്ഡിതന്‍മാരെയും മുഅല്ലിമീങ്ങളെയും വിളിച്ചുവരുത്തി സ്വലാത്തും മൌലൂദും പ്രാര്‍ത്ഥനയും നടത്തി. എല്ലാവരെയും സമാധാനിപ്പിച്ചു "ഞാന്‍ കേസ് തള്ളിയിരിക്കുന്നു" എന്ന് പ്രവചിക്കുകയും എഴുതി ഒപ്പിടുകയും ചെയ്തു. കാര്യങ്ങള്‍ അതേപടി പുലര്‍ന്നു.
സ്വന്തം മകന്‍ കുഞ്ഞു ആദര്‍ശ വൈരികളുടെ കൊലക്കത്തിക്കിരയായപ്പോള്‍ വളരെ ഏറെ വിഷമിച്ചെങ്കിലും തന്റെ സത്യാ പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചല്ലോ എന്നോര്‍ത്ത് അവിടുന്ന് ആത്മ സംതൃപ്തിയടഞ്ഞു.
ഒരിക്കല്‍ മര്‍കസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉസ്താദുമാരെയും കുണ്ടൂരിലെക്ക് ക്ഷണിച്ചു വരുത്തി ഭക്ഷണം നല്‍കി. അത് ആ സ്ഥാപനത്തിലുള്ള ഉസ്താദിന്റെ അംഗീകാരമായി ഞാന്‍ മനസിലാക്കുന്നു.
ദീനിന്റെ വഴിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും തളരാന്‍ പാടില്ല എന്നത് ഉസ്താദിന്റെ താല്‍പ്പര്യമായിരിന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ കുണ്ടൂരിലെ ബുര്‍ദ മജ്‌ലീസില്‍ വെച്ച് നടത്തിയ ആദരിക്കല്‍ പരിപാടിയുടെ പശ്ചാത്തലം അതായിരിന്നു. വിജ്ഞാനം ആര്‍ജ്ജിക്കുകയും അത് പ്രചരിപ്പിക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നവരാരും തളരാന്‍ പാടില്ല. അവര്‍ക്ക് അംഗീകാരം നേടിക്കൊടുക്കണം. അതിനു വേണ്ടിയാണു ഈ പരിപാടി എന്ന് വിശദീകരിച്ചു നിര്‍ബന്ധിച്ചാപ്പോഴാണ് ഞാന്‍ വഴങ്ങിക്കൊടുത്തത്. ഒരിക്കല്‍ ഒരു വഅള് കഴിഞ്ഞു ഞാന്‍ പിരിവെടുത്തു. അപ്പോള്‍ എന്നോടിങ്ങനെ പറഞ്ഞു. ഒരു പിരിവുകൂടി വേണം യത്തീമുകളെ സഹായിക്കാന്‍ എല്ലാവരുമുണ്ടാവും. വലിയ മുതഅല്ലിമീങ്ങളെ സഹായിക്കാന്‍ ആരും പലപ്പോഴും ശ്രമിക്കാറില്ല" തുടര്‍ന്ന് ശരിഅത്ത് കോളേജിലെ കുട്ടികള്‍ക്ക് കൊടുക്കാനായി ആ കാശ് എന്റെ കയ്യില്‍ തന്നു.
ഒരു മുഅമീനിന്‍റെ ജീവിതത്തിലെ എല്ലാ ധര്‍മങ്ങളും നിര്‍വഹിച്ച് കടപ്പാടുകള്‍ തീര്‍ത്ത് ആ മഹാന്‍ യാത്രയായി. ആ ജീവിതം എല്ലാവര്‍ക്കും മാതൃകയാവട്ടെ.... Ameen
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
February 2, 2011
Subscribe to:
Post Comments (Atom)

markaz the islamic accadami
ASSIANET NEWS

ആ ജീവിതം എല്ലാവര്‍ക്കും മാതൃകയാവട്ടെ.... Ameen
ReplyDelete