Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

February 9, 2011

തിരുകേശം സൂക്ഷിക്കാന്‍ ശഅറേ മുബാറക് മസ്ജിദ് ,രാജ്യത്തെ ഏററവും വലിയ മസ്ജിദ് .....

----------------------------------------------------------------------------------------------

കോഴിക്കോട്:    ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇസ്ലാമിക വാസ്തു ശില്പ കലയില്‍  ഇന്ത്യയിലെ ഏറ്റവും വലിയ

മുസ്‌ലിം ദേവാലയം (ശഅറേ മുബാറക് മസ്ജിദ്)  കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു......





   കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.



കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം...


വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.


കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.


കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു ........



                           *****  ******  *********  *******  *****   ******



മൂഹമ്മദ് നബി(സ): കാരൂണ്യത്തിന്റെ
                                       നിലക്കാത്ത പ്രവാഹം- കാന്തപുരം

   
         എറണാകുളം   : അന്ത്യപ്രവാചകര്‍ മൂഹമ്മദ് നബി (സ) സര്‍വ്വതിനും കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹമാണെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ പ്രസതാവിച്ചു. ലോകത്ത് ഇന്നു കാണുന്ന ഭീകര അന്തരീക്ഷത്തിനു കാരണം ധാര്‍മിക- സാമ്പത്തിക ശുദ്ധിയില്ലായ്മയാണെന്ന് കാന്തപുരം പറഞ്ഞു. പലിശ രഹിത സാമ്പത്തിക ജീവിതക്രമം നിലവില്‍ വരണമെന്നും ഖമറുല്‍ ഉലമ പറഞ്ഞു.





No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com