Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

March 19, 2011

കാന്തപുരത്തിന്റെ 'കോടികള്‍ക്ക് ' വില പറയുന്നവരോട് .....

നാല്‍‌പതുകോടിയുടെ ശ‌അ‌റേ മുബാറക് മസ്‌ജിദ് നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം വന്നയുടന്‍ കാന്തപുരം ചിലവിടാനിരിക്കുന്ന കോടികളുടെ മൂല്യം അളക്കാനുള്ള പെടാപാടിലാണ് പലരും.കണ്ണീരിന്റെ ഉപ്പുരസം കലര്‍ന്ന കാനേഷുമാരി കണക്കുകളും വയനാടന്‍ മലമടക്കുകളില്‍ ദുരന്തപൂര്‍ണ്ണമായ ജീവിതം തള്ളിനീക്കുന്നവരുടെ ദൈന്യത നിറഞ്ഞ വിവരണങ്ങളും നിരത്തി വെച്ച് കാന്തപുരത്തിന്റെ സാമൂഹ്യ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നു. സമുദായത്തിന്റെ ദയനീയ വിലാപങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അന്നത്തിന് വകയില്ലാത്ത പാവപ്പെട്ടവന്റെ പള്ളയുടെ വിളി കേള്‍ക്കാനൊരുമ്പെടാതെ, കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലുമായി ജീവിതം തള്ളിനീക്കുന്ന ഭവനരഹിതരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാതെ, ആര്‍‌ദ്രതയും കനിവുമില്ലാത്ത ഒരു ദുര്‍‌വ്യയക്കാരനായി കാന്തപുരം ചിത്രീകരിക്കപ്പെടുന്നു. അണ്ണാറക്കണ്ണനും തന്നാലയതെന്ന പോലെ ദിനേന പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ഈ വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും രാകിയെടുക്കാനും.കാന്തപുരം ചെയ്ത്കൂട്ടുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വൈജ്ഞാനിക മണ്ഡലങ്ങളിലെ സേവനങ്ങളെക്കുറിച്ചും മാലോകര്‍ക്കറിയാവുന്നത് കൊണ്ട് അവയെ ഇവിടെ അപഗ്രഥിക്കാനൊരുങ്ങുന്നില്ല.



ശ‌അറേ മുബാറക് മസ്ജിദില്‍ പ്രവാചകരുടെ (സ) തിരുകേശം സൂക്ഷിക്കുമെന്നത് പലര്‍ക്കും അരോചകമായി തോന്നുന്നുവെങ്കില്‍ അവര്‍ ചരിത്രം പഠിക്കാന്‍ മുതിരുക എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രവാചകന്റെ തിരുശേഷിപ്പുകളില്‍ അവിടത്തെ അനുചരര്‍ പുണ്യം കല്‍‌പിച്ചിരുന്നുവെന്നതിനും പുണ്യം എടുത്തിരുന്നുവെന്നതിനും (ബറക്കത്തെടുക്കുക) സ്വീകാര്യയോഗ്യമായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ അനവധിയുണ്ട്. ഹദീസുകളെ നിസ്സങ്കോചം തള്ളുന്നതിന് മുമ്പ് അവ പരിശോധിക്കാനെങ്കിലും ശ്രമിച്ചാല്‍ സത്യം ബോധ്യപ്പെടും. പ്രവാചകരുടെ (സ) കേശമെന്ന പേരില്‍ വ്യാജമായ പ്രചാരണം നടത്തി കാന്തപുരം മുതലെടുപ്പിനു ശ്രമിക്കുന്നുവെന്നാണ് മറ്റൊരാരോപണം. കാന്തപുരത്തിന് തിരുകേശം കൈമാറിയത് യു എ യിലെ പൌരപ്രമുഖനും മുന്‍‌മന്ത്രിയുടെ മകനുമായ ശൈഖ് ഹസ്‌റജ് ആണ്. അതും ലോകോത്തര പണ്ഡിതരെയും പതിനായിരങ്ങളേയും സാ‍ക്ഷിയാക്കി. കാന്തപുരത്തെ ഭത്സിക്കുന്നവര്‍ ഒപ്പം ശൈഖ് ഹസ്‌റജിയേയും ലോകത്തിലെ സമുന്നത പണ്ഡിതരെയും കൂടിയാണ് ക്രൂശിക്കുന്നതെന്നോര്‍ക്കുക. ശൈഖ് ഹസ്‌റജി കാന്തപുരത്തിന് തിരുകേശം കൈമാറുന്ന തും അതിന് ലോകോത്തര പണ്ഡിതര്‍ സാക്ഷികളാവുന്നതും ഇവിടെ കാണാം. സത്യം പകല്‍ വെളിച്ചം പോലെ സുതാര്യമാണെന്നിരിക്കെ കണ്ണടച്ചിരുട്ടാക്കുന്നവരോട് വാക്കുകളില്ല. ഇനിയും മറ്റൊരു ചോദ്യം അവശേഷിക്കുന്നു. കേശം പ്രവാചകന്റേതാണെങ്കില്‍ തന്നെയും അത് സൂക്ഷിക്കാന്‍ ഇത്രയും കോടികള്‍ ചെലവഴിക്കനെന്തിരിക്കുന്നു. വിശ്വാസികള്‍ തങ്ങളുടെ പ്രാണനേക്കാള്‍ നെഞ്ചിലേറ്റുന്ന പുണ്യ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അമൂല്യുമാണെന്നിരിക്കെ അവയുടെ സം‌രക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നതൊന്നും ധൂര്‍ത്താകുന്നില്ല. . മാത്രവുമല്ല, പദ്ധതിയുടെ പൂര്‍ണ്ണരൂപം ഇനിയും പുറത്ത് വരാനിരിക്കുന്നേയുള്ളൂ.

കാന്തപുരത്തിന്റെ കോടികളില്‍ അസ്വസ്ഥരാവുന്നതും കൂടുതല്‍ അസഹനീയത പുറത്ത് ചാടുന്നതും ഉല്‍‌പതിഷ്‌ണുക്കളില്‍ നിന്നാണ്. മലര്‍ന്ന് കിടന്ന് തുപ്പുന്നവന്റെ ദൈന്യതയായേ ഇതിനെ കാണേണ്ടതുള്ളൂ. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ നമുക്കത് മനസ്സില്ലാകും. ഭിന്നിപ്പും അനൈക്യവുമില്ലാത്ത ഒരു സുവര്‍ണ്ണ കാലഘട്ടം മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നു. പരസ്പര സാഹോദര്യത്തിന്റെയും സഹകരണത്തിന്റേയും വിളനിലങ്ങളായി ഒത്തൊരുമയോടെ മുന്നോട്ട് പോയിരുന്ന മഹല്ലുകളില്‍ ഭിന്നിപ്പിന്റെ വിഷവിത്തുക്കള്‍ വിതറിയവര്‍ പിന്നീട് ചെയ്തതെന്തെല്ലാമായിരുന്നു?. മുസ്‌ലിംകള്‍ക്ക് ആരാധനകള‌ര്‍പ്പിക്കാന്‍ മഹല്ലുകള്‍ തോറും എണ്ണം‌പറഞ്ഞ പള്ളികള്‍ ഉണ്ടായിരിക്കെ തന്നെ ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പുതിയ പള്ളികള്‍ നിര്‍മ്മിച്ചത് ആരായിരുന്നു?. സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളാണെന്ന് ആരോപിക്കുമ്പോള്‍ തന്നെ ശിര്‍ക്ക് ചെയ്യുന്ന സുന്നികള്‍ അറുത്തത് ഭക്ഷിക്കുകയും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും അവരുടെ സ്വത്തവകാശത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്ക് പഴയ പള്ളികള്‍ തന്നെ ധാരളമായിരുന്നല്ലോ. ഭിന്നിപ്പിന്റെ പുതിയ പള്ളികള്‍ കെട്ടിപ്പടുക്കാന്‍ ചിലവിടുന്ന ലക്ഷങ്ങളും കോടികളും അവയെ പരിപാലിക്കാനും നിലനിര്‍ത്താനും ഒഴുക്കുന്ന പതിനായിരങ്ങളുമെണ്ടെങ്കില്‍ എത്ര പേരുടെ പള്ളയുടെ വിളിക്കുത്തരം നല്‍കാമായിരുന്നു. ഭവനരാഹിത്യം ഭയന്ന് ആധിപൂണ്ടിരിക്കുന്ന എത്രയെത്ര ഉമ്മമാരുടെ കണ്ണീരൊപ്പാമായിരുന്നു. നാല്‍‌പതു കോടിയുടെ എത്രയെത്ര മടങ്ങ് വരുന്ന സം‌ഖ്യകളാണ് നിങ്ങള്‍ വൃഥവിലാക്കിയത് കൂട്ടരെ ? ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളായ ( ശിര്‍ക്ക് ചെയ്യുന്നവര്‍ എന്നതിന്റെ ഒറ്റവാക്കാണല്ലോ മുശ്‌രിക്ക്, ഞങ്ങള്‍ സുന്നികളെ മുശ്‌രിക്കെന്ന് വിളിക്കാറില്ലെന്ന ഒരു തമാശ കേള്‍ക്കാറുണ്ട്.) സുന്നികളുടെ പള്ളികളില്‍ ഞങ്ങള്‍ക്ക് നിസ്കരിക്കാനൊക്കില്ലെന്നാണ് ഉത്തരമെങ്കില്‍ അതേ സുന്നികള്‍ തന്നെ അറുത്തത് നിങ്ങള്‍ക്ക് ഭക്ഷിക്കുന്നില്ലേ ? അവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നില്ലേ ? അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ അവകാശമെടുക്കുന്നില്ലേ ? ഇത്രയൊക്കെ ആകാമെങ്കില്‍ പാരമ്പര്യത്തിന്റെ പ്രൌഢിയുള്ള പഴയ പള്ളികളില്‍ തന്നെ ആരാധനകള്‍ നിര്‍വ്വഹിച്ച് പുതിയ പള്ളികള്‍ക്കായി നിങ്ങള്‍ ധൂര്‍ത്തടിച്ചതും ഇപ്പോഴും ധൂര്‍ത്തടിച്ച്കൊണ്ടിരിക്കുന്നതുമായ ഭീമമായ കോടികള്‍ സമുദായത്തിലെ പാവങ്ങളുടെ കഷ്ടപ്പാടകറ്റാന്‍ ഉപയോഗിക്കാമായിരുന്നില്ലേ ? പുതിയ പള്ളികള്‍ക്ക് ന്യായം കാണുന്നവര്‍ എങ്കില്‍ പിന്നെയെന്തേ 'ശിര്‍ക്കിന്റെ കൈ വെക്കാത്ത'പുതിയ അറവുശാലകള്‍ തുടങ്ങാതിരുന്നത് ? ശിര്‍ക്ക് ചെയ്യുന്നവന്റെ അറവുകള്‍ സ്വീകാര്യമല്ലെന്നിരിക്കെ നിങ്ങള്‍ ഇത്രയും കാലം ഭക്ഷിച്ച് കൊണ്ടിര്‍ക്കുന്ന മാംസങ്ങളുടെ വിധിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരുമായി വിവാഹബന്ധം പാടില്ലെന്നിരിക്കെ അവരുമായി നിങ്ങള്‍ നടത്തുന്ന വിവാഹബന്ധങ്ങളുടെ സ്ഥിതിയെന്തായിരിക്കും ? ശിര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് അനന്തരമെടുക്കരുതെന്നിരിക്കേ അവരുടെ സ്വത്തില്‍ നിന്ന് ഓഹരി കൈപറ്റുന്ന നിങ്ങളുടെ സമ്പത്തിന്റെ അവസ്ഥയെന്തായിരിക്കും. ശിര്‍ക്കിന്റെ സര്‍വ്വവിധ ലേപലുകളേയും സുന്നികളില്‍ ആരോപിക്കുമ്പോള്‍ തന്നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഇതെല്ലാം നിങ്ങള്‍ക്ക് ചെയ്യാമെങ്കില്‍ പുതിയ പള്ളികള്‍ക്ക് വേണ്ടി നിങ്ങള്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുന്ന കോടാനുകോടികള്‍ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ ? ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ സമൂഹമധ്യത്തില്‍ ഉന്നയിക്കാനിടവരുത്തിയത് നിങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കരുത്.



നിങ്ങളുടെ ധൂര്‍ത്തിന്റെ പുതിയ പുതിയ രൂപങ്ങള്‍ക്ക് സമുദായം സാക്ഷ്യം വഹിച്ച്കൊണ്ടേയിരിക്കുന്നതാണ് വര്‍ത്തമാന ചരിത്രം. മാസങ്ങള്‍ക്ക് മുമ്പ് ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പോയത് പലരും ഓര്‍ക്കുന്നുണ്ടോ ആവോ ? തെരെഞ്ഞെടുപ്പിന്റെ നാലയലത്ത് പോലും വരരുതെന്ന് വേദാന്തമോതിയിരുന്നവര്‍ പുതിയ വെളിപാടുമായി ഗോദയില്‍ അരയും തലയും മുറുക്കിയിറങ്ങിയത് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോ. വികസനത്തിന്റെ പുതിയ സ്വപ്നപാതകള്‍ വെട്ടിത്തെളിക്കാന്‍ കേരളമൊട്ടുക്ക് ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മുന്നണികളുടെ മുട്ടുവിറപ്പിക്കാന്‍ ഇറങ്ങിയവരെ ആര് മറന്നാലും സമുദായം മറക്കില്ല. വിജയിക്കാനോ ജയപരാജയങ്ങളെ സ്വാധീനിക്കാനോ അതിവിദൂര ഭാവിയില്‍ പോലും കഴിയാത്ത ആയിരക്കണക്കിന് സീറ്റുകളില്‍ മത്സരിച്ച് സായൂജ്യമടയാന്‍ സമുദായത്തിന്റെ കോടികള്‍ ചെലവിട്ടത് പുതിയ നവോത്ഥാനത്തിനുള്ള കാല്‍‌വെപ്പായിരുന്നല്ലോ.!!! സമുദായത്തിന്റെ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്തി ആത്മഹര്‍ഷം കൊള്ളാന്‍ കോടികള്‍ ദുര്‍വ്യയം ചെയ്യുന്നത് തികച്ചും സമുദായ സേവനം!. അപ്പോഴൊന്നും വയനാടന്‍ ചുരങ്ങളില്‍ ആധി പൂണ്ടിരിക്കുന്ന ഉമ്മ പെങ്ങമ്മാര്‍ ഉണ്ടായിരുന്നില്ലത്രേ ! തല ചായ്ക്കാനിടമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഒരാളെ പോലും കാണാനില്ലായിരുന്നത്രേ!. പശിയടക്കാന്‍ കഴിയാതെ വിലപിക്കുന്നവന്റെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനേ ഇല്ലായിരുന്നത്രേ.!

ഇനിയുമിതാ മറ്റൊരു തെരെഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തിയിരിക്കുന്നു. അങ്കത്തട്ടിലിറങ്ങി കച്ചമുറുക്കാന്‍ കോടികളുടെ സംഭരണം നടക്കുന്നുണ്ടാവും. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒഴുകുന്ന കോടികളുടെ കണക്ക് എത്രയായിരിക്കും ആവോ ? ഈ കോടികള്‍ ഒഴുക്കിയിട്ട് സമുദായത്തിന് എന്താണ് നിങ്ങള്‍ നേടിക്കൊടുക്കുന്നത്? ഈ ധൂര്‍ത്തടിക്കുന്ന കോടികള്‍ കൊണ്ട് എത്രെയെത്രെ പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയും നിങ്ങ്ലള്‍ക്ക് ? തെരെഞ്ഞെടുപ്പില്‍ ജയിച്ച് കയറിയാല്‍ ഒഴുക്കുന്ന കോടികളുടെ പതിന്മടങ്ങ് ഉപകാരങ്ങളും സഹായങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് വാദമെങ്കില്‍ ജയിക്കാന്‍ മാത്രം ശേഷിയുണ്ടോ നിങ്ങള്‍ക്ക് ? അതില്ലെന്നിരിക്കെ സമുദായത്തിന്റെ പേരില്‍ നിങ്ങള്‍ കോടികളൊഴുക്കുന്നത് ധൂര്‍ത്തല്ലാതെ മറ്റെന്താണ്? നിങ്ങളിലൊരുവന്‍ തന്നെ ചൂണ്ടിക്കാണിച്ച ആ വയനാടന്‍ മലമടക്കുകളിലെ ഉമ്മമാരുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവിയില്‍ മുഴങ്ങട്ടെ. കടത്തിണ്ണകളില്‍ നിദ്രാവിഹീനരായി കഴിയുന്ന ഹതഭാഗ്യരുടെ ഹൃദയസ്പന്ദങ്ങള്‍ നിങ്ങളുടെ കാതുകളിലലക്കട്ടെ ............

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com