Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

May 4, 2011

"" പ്രവാചകരുടെ തിരുകേശം വസ്തുതകളും യാഥാര്‍ഥ്യ​ങ്ങളും ""

മുഹമ്മദ്‌ നബി (സ) തങ്ങളുടെ തിരുകേശം സംബന്ധമായി മുസ്ലിം സമൂഹത്തില്‍ വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതായി മനസ്സിലാകുന്നു. വാസ്തവത്തില്‍ ഹജ്ജതുല് വിദാഇല് നബി (സ) അവിടുത്തെ പുണ്യ കേശം വെട്ടിച്ച ശേഷം അബൂ തല്‍ഹതുല് അന്സാരി എന്ന സഹാബിയുടെ കയ്യില്‍ കൊടുത്ത്‌ കൊണ്ട്‌ ഇപ്രകാരം പറഞ്ഞു. ഇഖ്‌സിംഹൂ ബൈനന്നാസ് ഇതു താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. അങ്ങിനെ അബൂ തല്‍ഹ (റ) ആ തിരു മുടി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. സഹാബികള്‍ പലരും തിക്കും തിരക്കും കൂട്ടിയാണ്‌ ആ തീരൂ കേശത്തില്‍ നിന്നും ഒരല്‍പ്പം കരസ്തമാക്കിയത്.


നബി (സ) ഒരു സാധനം അമാനത്തായി ഏല്‍പ്പിച്ചാല്‍ സഹാബികള്‍ അത്‌ ഒരിക്കലും നഷ്ടപ്പെടുവാന്‍ അനുവദിക്കില്ലെന്നു ഉറപ്പുള്ള നേതാവ്‌ തന്നെയാണ് ഒരിക്കലും നശിച്ചു പോകാത്ത വസ്തു തന്നെ സഹാബികളുടെ കൈവശം ഏല്‍പിച്ചത്‌. (കാരണം നബി (സ) അംഗ ശുദ്ധി വരുത്തിയ വെള്ളം വരെ ഭൂമിയില്‍ വീഴാന്‍ അനുവദിക്കാതെ അതു ഇരു കൈകളും നീട്ടി സ്വീകരിച്ചു സ്വന്തം ശരീരത്തില്‍ പുരട്ടുന്ന സ്വഭാവം ആയിരുന്നു ആ സഹാബികള്‍ക്ക്.) ആ തീരു കേശം ഒരമൂല്യ നിധിയായി സഹാബികള്‍ മുഴുവനും സൂക്ഷിച്ചു വെച്ചു. ബീവി ഉമ്മു സലമ അടക്കമുള്ള സഹാബി വനിതകള്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ആ ആ തീരു കേശം മുക്കിയ ജലം കുടിക്കാന്‍ കൊടുക്കാറുണ്ടായിരുന്നു.


ഒരു യുദ്ധ വേളയില്‍ മഹാനായ ഖാലിദ്‌ ബിന്‍ വലീദ്‌ (റ) എന്തോ സാധനം തിരയുന്നതായി സഹാബികള്‍ കണ്ടപ്പോള്‍ അദ്ധേഹത്തോട് വിവരം അന്വേഷിച്ചു. ഞാന്‍ എന്റെ തൊപ്പി തിരയുകയാണെന്ന് ഖാലിദ്‌ (റ) മറുപടി പറഞ്ഞു. ഒരു തൊപ്പിക്ക്‌ വേണ്ടി എന്തിനാണ്‌ ഇങ്ങിനെ കഷ്ടപ്പെടുന്നത്‌ എന്നു ചോദിച്ച സുഹൃത്തുക്കളോട്‌ അദ്ധേഹം പ്രതികരിച്ചത്‌ ഇങ്ങിനെ: അതൊരു സാധാരണ തൊപ്പിയല്ല. അതിനകത്ത്‌ ഞാന്‍ നബി (സ) യുടെ മുടി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്‌. ആ തിരു കേശം തുന്നിപ്പിടിപ്പിച്ച തൊപ്പി ധരിക്കുന്നത്‌ കൊണ്ടാണ് ഞാന്‍ നേതൃത്വം നല്‍കിയ യുദ്ധങ്ങളില്‍ ഒക്കെയും മുസ്ലിം സമൂഹത്തിനു വിജയം ലഭിക്കുന്നത്‌. അങ്ങിനെയുള്ള ആ തൊപ്പി ഞാന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മാത്രമല്ല ആ തൊപ്പി ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോയാല്‍ അത്‌ ആരുടെയെങ്കിലും കാലിന്നടിയില്‍ പെട്ടു പോയാല്‍ അദബ് കേടാകുമെന്നും ഞാന്‍ ഭയപ്പെടുന്നു.


മുസ്ലിം സമുദായം തലമുറകളായി ആ തിരു കേശം സരക്ഷിച്ചു പോരുന്നു. പ്രവാചകരുടെ തിരു കേശം എന്നാല്‍ അവിടുത്തെ ശരീരത്തിന്റെ ഭാഗമാണ്‌. അത്‌ അവിടുന്നു ഇഷ്ടപ്പെടുന്നവരുടെ കൈകളില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ. മാത്രമല്ല അതു കൈവശം വെക്കുന്ന ആള്‍ക്ക്‌ പ്രവാചകരുടെ നിര്‍ദ്ദേശം ഉണ്ടാകുമ്പോള്‍ മാത്രമാണ്‌ മറ്റൊരാള്‍ക്ക് അതു കൈമാറുക. അത്തരത്തില്‍ ഒരു സ്വപ്ന ദര്‍ശനത്തിലൂടെ പ്രവാചകര്‍ (സ) എന്നോട്‌ ഈ തിരു കേശം ശൈഖ് അബൂബക്കറിനു (കാന്തപുരം ഉസ്താദിനെ അറബികള്‍ വിളിക്കുന്ന പേര്‌) കൈമാറാണം എന്നു അറിയിച്ചത്‌ കൊണ്ടാണ് ഞാന്‍ ഇത്‌ ഇവിടെ ഏല്‍പ്പിക്കുന്നത്‌ എന്നാണ്‌ ഡോ: അഹ്‌മദ്‌ ഖസ്രജി മാര്‍കസില്‍ വെച്ചു പറഞ്ഞത്.


ഇന്ത്യയില്‍ തന്നെ എത്രയോ വലിയ കോടീശ്വരന്‍ മാര്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും ലഭിക്കാത്ത ഈ അപൂര്‍വ്വ സൌഭാഗ്യം ബഹു കാന്തപുരം ഉസ്താതിന്‌ ലഭിച്ചതിനു പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്‌. അദ്ധേഹവുമായി അടുത്തു ബന്ധപ്പെട്ടാല്‍ ആ യഥാര്‍ത്യങ്ങള്‍ ബോധ്യപ്പെടും. സമകാലിക ചരിത്രത്തില്‍ അദ്ധേഹത്തിന് തുല്യനായ ഒരു കര്‍മ്മ യോഗി ആരുണ്ട്‌ എന്ന് മുസ്ലിം സമുദായം സഗൌരവം ചിന്തിക്കുക. അല്ലാതെ അദ്ധേഹത്തെ വിമര്‍ശിക്കാന്‍ മാത്രം ജീവിക്കുന്ന ചില ജന്മങ്ങളുടെ കുപ്രചരണങ്ങളില്‍ നാം വഞ്ചിതരാവരുത്.


മാത്രമല്ല പ്രവാചകരുമായി ബന്ധ പ്പെട്ട വസ്തുക്കളെ മുഴുവന്‍ ആദരിക്കുന്നതാണു ഇസ്ലാമിന്റെ അടിസ്താനം. അവിടുത്തെ വിയര്‍പ്പ് കുപ്പിയിലാക്കി സുഗന്ധമായി സഹാബികള്‍ ഉപയോഗിക്കാറുണ്ടാ യിരുന്നു എന്ന് ചരിത്രം പറയുന്നു. അവിടുത്തെ വിയര്‍പ്പും, മുടിയും എല്ലാം സമുദായത്തിനു പ്രിയപ്പെട്ടത്‌ തന്നെ. അത്തരം കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്റ്റാറ്റസിനു കുറവായി അനുഭവപ്പെടുന്നുവെങ്കില്‍ അവരുടെ സ്ഥാനം ഇസ്ലാമിന്റെ ബൌണ്ടറിക്ക്‌ പുറത്താണ് എന്നു മാത്രമേ അതേക്കുറിച്ച്പറയാനുള്ളൂ

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com