മര്‍കസിന്റെ പുതിയ സംരംഭമായ നോളജ് സിറ്റിയോട് ചേര്‍ന്ന് 12 ഏക്കര്‍
സ്ഥലത്ത് രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയാലാണ് പുതിയ മസ്ജിന്റെ
നിര്‍മാണം. പൈതൃക മുഗള്‍ മാതൃകയില്‍ ഇന്തോ-സാരസന്‍ ശൈലിയില്‍
നിര്‍മിക്കുന്ന മസ്ജിദിന് 40 കോടി രൂപയാണ് മതിപ്പ് ചെലവ്. നാല് ലക്ഷം
പേരില്‍ നിന്ന് 1000 രൂപ തോതില്‍ സംഭാവന സ്വീകരിച്ച് പൊതുജന
പങ്കാളിത്തത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
സര്‍വ്വകലാശാലാ സ്വഭവത്തോടെ എല്ലാ വിദ്യാഭ്യാസവും ഒരേ നഗരത്തില്‍
ലഭ്യമാക്കുകയെന്നതാണ് നോളജ് സിറ്റി കൊണ്ട് മര്‍കസ് ലക്ഷ്യമാക്കുന്നത്.
ബഗ്ദാദ്, സമര്‍ഖന്ത് തുടങ്ങിയ പുരാതന പൈതൃക നഗരങ്ങളുടെ മാതൃകയിലായിലുള്ള
സിറ്റിയോട് ചേര്‍ന്ന് തൈ്വബ ഹെറിറ്റേജ് എന്ന പേരില്‍ ജനവാസ
കേന്ദ്രങ്ങളുണ്ടാകും. നൂറ് വീതം വീടുകളുള്ള വ്യത്യസ്ഥ ഹെറിറ്റേജുകളില്‍
വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കുമുള്ള താമസ സ്ഥലം,
ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലൈബ്രറി, ഇസ്ലാമിക് എന്റര്‍ടൈന്‍മെന്റ്
തുടങ്ങിയവയെല്ലാം സജ്ജീകരിക്കും.
ഈ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഉപയോഗിക്കാവുന്നതിനാണ്
ശഅ്‌റേ മുബാറക് മസ്ജിദ് ഇത്ര ബൃഹത്തായി നിര്‍മിക്കുന്നത്. മര്‍കസിന്
ലഭിച്ചിട്ടുള്ള വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ മൂന്ന് തിരു
കേശങ്ങള്‍ ഈ പള്ളിയിലായിരിക്കും സൂക്ഷിക്കുക. ഇന്ത്യയില്‍ നിലവില്‍
ഹസ്രത്ത് ബാല്‍ മസ്ജിദിലും വെല്ലൂരിലും തിരു കേശം സൂക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ മര്‍കസില്‍ മാത്രമാണുള്ളത്.
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS

No comments:
Post a Comment