തിരൂരങ്ങാടി: ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ പള്ളി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവേളയിലും വിശ്വാസികള്‍ പഴയ പാരമ്പര്യം നിലനിര്‍ത്തി.
പള്ളി ഉദ്ഘാടനത്തിന് ചീരണി(പലഹാരങ്ങള്‍)കളുമായി എത്തുന്ന പതിവ് പരിസരത്തെ മഹല്ല് കമ്മിറ്റികളും വിശ്വാസികളും തെറ്റിച്ചില്ല. ചെമ്മാട്, സി.കെ. നഗര്‍, തിരൂരങ്ങാടി ഭാഗങ്ങളിലെ മഹല്ലുകളില്‍ നിന്ന് ചീരണിയുമായി എത്തിയവരെ വലിയപള്ളി മഹല്ല് കമ്മിറ്റിക്കാര്‍ സ്വീകരിച്ചു.
മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരാണ് പള്ളി ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനശേഷം ചീരണി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.
അറബി പണ്ഡിതനും ഹിദായത്തുസുബിയാന്‍ സംഘം മുന്‍ പ്രസിഡന്റുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, നടുവിലപ്പള്ളി മുദരിസ് മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പള്ളി ഉദ്ഘാടനത്തിന്റെയും ഹിദായത്തു സുബിയാന്‍ സംഘത്തിന്റെ 65-ാം വാര്‍ഷികത്തിന്റെയും ഭാഗമായി നടന്ന പൊതുസമ്മേളനം പൊന്മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് യൂസഫ് ജീലാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, തിരൂരങ്ങാടി ഖാസി അബ്ദുള്ളക്കുട്ടി മഖ്ദൂമി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, ടി. അബ്ദു ഹനീഫൂര്‍ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'മദ്രസ പ്രസ്ഥാനം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച പി.എം.കെ. ഫൈസി ഉദ്ഘാടനം ചെയ്തു. നൂറുല്‍ഹുദ യുവസംഗമത്തിന്റെ ഉദ്ഘാടനം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി നിര്‍വഹിച്ചു.
പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, കീലത്ത് മുഹമ്മദ്, സാദിഖ് വെളിമുക്ക്, മജീദ് അരിയല്ലൂര്‍, ഇബ്രാഹിം, സി.എച്ച്. മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
May 4, 2011
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS
No comments:
Post a Comment